അന്ത്യകൂദാശ

“ഹലോ”

“ഉം…ആരാ…?”

“ദുർവാസാവല്ലേ?”

“ആരാടോ താൻ ?”

“ഹലോ..സാർ‌…ദുർവാസാവ് സാർ…”

“രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ട് വിളിച്ചിട്ടാണോടോ ദുർവാസാവ്….അന്തസ് വേണമെടാ അന്തസ്…നിന്റെ അമ്മുമ്മേടെ..”

“ദുർവാസാവ് സാറേ…അമ്മുമ്മേടെ വീട്ടിൽ ഓട്ടുരുളി മാത്രമേ ഒള്ള്…ബിരിയാണി ചെമ്പില്ല…!”

“ങേ..എഹ്…?”

“സാറിനെന്നെ മനസിലായില്ല അല്ലേ…?”

“എനിക്ക് തോന്നി…സാർ ഇത് ഞാനാണ്…സുനിൽ പിവി…”

“എഹ്…താനോ തനിക്കെങ്ങനാടോ എന്റെ നമ്പർ കിട്ടിയത്?”

“ഞാൻ സാറിന്റെ ഒരു ഫോളോവറാണ്.എന്റെ ഫേക്കുകളും സാറിനെ ഫോള്ളൊ ചെയ്യുന്നുണ്ട്..കോമ്രേഡ് ചെമ്പരത്തി.‌ പ്രണയത്തിൻ കൂട്ടുകാരൻ…ദുർവാസാവ് ഫാൻ തുടങ്ങിയ ഹാന്റിലുകളും എന്റേതാണ്..”

“ങേ‌‌‌‌….എന്ത്…ഇതൊക്കെ‌ താൻ?”

“അതേ സാർ…അന്ന് എഫ്ബിയിൽ നിന്നുമാണ് സാർ ആശയങ്ങൾ കടമെടുക്കുന്നതെന്ന വിവാദം വന്നപ്പോൾ കമ്പിപ്പാര എന്നും പറഞ്ഞ് വന്നവന്മാരെ തെറി പറഞ്ഞ് ഓടിച്ചതും ഞാനും എന്റെ ഫേക്കുകളുമാണ് സാർ…!”

“യെസ് യെസ് …ഐ റിമെംബർ….പറയു സുനിൽ…എന്താണീ വൈകിയ വേളയിൽ?”

“സാർ ഞാനൊരു പ്രതിസന്ധിഘട്ടത്തിലാണ്…ഇത്തരമൊരു വിഷമസന്ധിയിൽ സാറെനിക്ക് വഴികാട്ടണം…”

“ങേ…ഞാനോ…ഒകെ…അഹ്…അഹ്…ആം ..പറയൂ സുനിൽ എന്ത് പറ്റി…?”

“സർ…വല്ലാത്ത ഒരു അവസ്ഥയിൽ ആണ്….ജോലി സ്ഥലത്ത് പ്രശ്നങ്ങൾ….കുടുംബത്തിലും പ്രശ്നം…എന്റെ ആശയങ്ങളോട് ഒത്ത് പോവാൻ ഈ ലോകത്തിനാവുന്നില്ല സാർ…”

“എന്താണ് സുനിൽ…പ്രശ്നങ്ങൾ തുറന്ന് പറയൂ…നമ്മക്ക് ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ…എതിർ ശബ്ദങ്ങൾ ഉയരാതിരിക്കുവാൻ നാസി ജർമ്മനിയല്ലല്ലോ…പത്മനാഭന്റെ…അല്ല തരൂർജിയുടെ ട്രിവാൻഡ്രം അല്ലേ…നമ്മുടെ കേരം തിങ്ങും കേരള നാട്് ഭരികുന്നത്…”

“ഹലോ‌ സാർ…കേക്കുന്നുണ്ടോ…?”

“യെസ്…”

“സാറിനെപ്പോലെ തന്നെ ഞാൻ വിശ്വസിക്കുന്ന…അല്ല ശ്വസിക്കുന്ന ആശയങ്ങൾ തന്നെ എന്നെ കൈവിട്ടിരിക്കുകയാണ് സാർ…ഓഫീസിലെ അസമത്വം എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാർ…മേലാളന്മാരുടെ ഏറാൻ കൂലികൾ മാത്രമാണോ സാർ നമ്മൾ? അനീതികണ്ടാൽ എതിർക്കണ്ടേ സാർ…സഹപ്രവർത്തകൻ യൂണിയങ്കാരനാണെന്ന കൊണ്ട് മാത്രം അഴിമതി കണ്ടില്ലെന്നു നടിക്കണോ? ”

“നോ…അരുത് സുനിൽ ഒരിക്കലുമരുത്‌….നഖശിഖാന്തം ഇത്തരം കുത്സിതപ്രവർത്തികളെ നേരിടണം…ഫാസിസ്റ്റ് ശക്തികൾ ഉപ്പിൽ അയഡിൻ കണ്ടന്റ് പരിശോധിക്കാൻ വരെ നമ്മുടെ അടുക്കളയിൽ കയറുന്ന കാലത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റാവാൻ നമ്മുടെ പ്രസ്ഥാനത്തിനേ സാധിക്കൂ…കണ്ണൂരിന്റെ..”

“സാർ ഫാസിസത്തിനെതിരെ പോരാടേണ്ട പടവാളിന് വേണ്ടി അഴിമതി ഞാൻ കണ്ടില്ലെന്ന് നടിച്ചൂ….”

“ഷെയ്യ്…സുനിൽ ദാറ്റ് വാസ് റ്റൂ മച്ച്..നിങ്ങൾ ഒരിക്കലും…”

“കുടുംബത്തും ഞാനൊരു പരാജയമാണ് സാർ..ഞാനൊരിക്കലും…”

“സത്യത്തിന് വേണ്ടി നിലകൊണ്ട് അധികാര വർഗത്തിന്റെ മുന്നിൽ മുട്ട് മടക്കാത്ത സെൻ…സഞ്ജീവ് ഭട്ടിന്റെ…”

“അവളെ ഒരു വ്യക്തിയായി കാണാൻ എനിക്ക് കഴിയുമായിരുന്നില്ല സാർ…അവളുടെ വ്യക്തി സ്വാതന്ത്രം എനിക്ക് അനുവദിച്ചു കൊടുക്കാൻ ആവുമായിരുന്നില്ല…”

“സുനിൽ…താങ്കൾ ഞാൻ പറഞ്ഞത് കേട്ടല്ലോ അല്ലേ….കെ…പറയൂ സുനിൽ…വിവാഹ ജീവിതം…തുടരൂ..”

“അതേ സാർ വിവാഹ ജീവിതം…ഇടയ്ക്ക് ചില പൊടിക്കൈകൾ ഞാൻ സാറിനോട് ചോദിച്ച് മനസിലാക്കിയിട്ടുണ്ട്…”

“ങെ എന്നോടോ…ആഹാ… അല്ല…അതുപകാരപ്പെട്ടിരിക്കുമെന്നെനിക്കറിയാം…”

“അതേ‌..സാർ…കോമ്രേഡ് ചെമ്പരത്തി എന്റെ ഫേക്കൈഡിയാായിരുന്നല്ലോ…പലപ്പോളും …”

“ങേ…! ” ( ഒരു കുപ്പി ഗ്ലാസ് താഴെ വീണുടഞ്ഞ ശബ്ദം)

“മൂന്ന് വയസായ എന്റെ ഇളയ കുട്ടിയേയും കൊണ്ട് അവൾ വീട് വിട്ടിറങ്ങി സാർ…”

“ഓഹ്…അണെക്സ്പെക്ടട്….യു ഗയ്സ് ഷുഡ് ടോക്ക്…”

“വാക്കുകൾക്കും സംസാരങ്ങൾക്കും പ്രസക്തി നഷ്ടപ്പെട്ടു സാർ….ആശയങ്ങൾ പരാജയപ്പെടുത്തിയ ഒരു വ്യക്തിയാണ് ഞാൻ…”

“സുനിൽ നമുക്കെല്ലാ പ്രശ്നങ്ങളും പരിഹരിക്കാം…ജസ്റ്റ് ചിൽ…ഞാൻ ഇതിനെക്കുറിച്ച്…ഈ സങ്കടാവസ്ഥയെക്കുറിച്ച് ഒരു ത്രെഡ് എഴുതിയിരുന്നു….അത് പിന്നെ…”

“ഈ ലോകത്ത് ഞാൻ അവസാനമായി സംസാരിക്കുന്നത് ദുർവാസാവേ അങ്ങയോടാണ്…കഴുത്തിൽ ഞാൻ കയറ് മുറുക്കി..അങ്ങയുടെ ശാന്തി ഗീതം കേട്ട് വേണം എനിക്ക് യാത്രയാവാൻ…”

“അതിനെന്താ സുഹൃത്തേ അന്ന് ഞാൻ പാടി പോസ്റ്റ് ചെയ്തപ്പോൾ മോർ ദാൻ 1k ലൈക്സ് വന്നിരുന്നു…അഹ് അഹ്ം…”

മറുതലയ്ക്കൽ നിന്നും നിലത്ത് വീണപോലെ ഒരു ശബ്ദം..ബീപ്..പീപ്..പീപ്…..കോൾ കട്ടായി.

” കാല് സ്ലിപ്പായി കാണും…!”

എപ്പിലോഗ്

കിടക്കപായയിൽ കണ്ണു തിരുമ്മി ഭവതി

“എന്നാത്തിനാ മനുഷ്യാ ലൈറ്റ് ഇട്ടത്?”

“ഒരു ആരാധകന്റെ ഫോൺ…അവർക്ക് നേരോം കാലോം എന്നൊന്നില്ലന്നേ…ഒരത്യാവിശ്യ കാര്യത്തിനായി…നാളത്തേക്കൊരു ത്രെഡ് എഴുതണം….ജീവൻ മരണ…”

” മൈ#₹%@ പാതിരാത്രിക്ക് ലൈറ്റും ഇട്ടേച്ച്…ഒറക്കം കളയാൻ….അപ്പറത്തോട്ടെങ്ങാനും തിരിഞ്ഞ് കെടക്ക് മനുഷ്യാ…ഒറക്കം വരുന്നില്ലാന്നെങ്ങാനും പറഞ്ഞ് ഇങ്ങോട്ട് വന്നാ…ങാ…!”
.‌

.‌
..‌‌‌‌‌‍

Advertisements

നിനവെല്ലാം നിത്യ

എന്നും രാവിലെ  ഒരുമിച്ചാണ് ഞങ്ങൾ ജോലിക്ക് പോയിക്കൊണ്ടിരുന്നത്. നിത്യ ഞാൻ താമസിക്കുന്ന സ്ട്രീറ്റിന്റെ അടുത്ത വളവിലെ പാൻ ഷോപ്പിനടുത്തുള്ള രണ്ടാമത്തെ ഫ്ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് താമസം. എന്റെ ഓഫീസിൽ തന്നെയാണ് നിത്യയും ജോലി ചെയ്യുന്നത്. ജോലിസ്ഥലത്ത് തമ്മിൽ കാണാനുള്ള സാധ്യതകൾ വിരളമാണെങ്കിലും ഞങ്ങൾ ഒരു തവണയെങ്കിലും കണ്ടുമുട്ടാറുണ്ട്. നൈറ്റ് ഷിഫ്റ്റിലേക്ക് മാറിയതിൽ പിന്നാണ് ഞങ്ങൾ കൂടുതലടുത്തത്. ഒരേ സ്ട്രീറ്റിൽ താമസിക്കുന്നതിനാൽ ഒരേ ക്യാബിലായിരുന്നു പോക്കും വരവും. ഇന്ന് ക്യാബിൽ നിന്നിറങ്ങിപ്പോകുമ്പോൾ തിരിഞ്ഞ് നിന്ന് നിത്യ ചിരിച്ചു. നുണക്കുഴികൾ വ്യക്തമായി കണ്ടില്ലെങ്കിലും കണ്ണിലെ തിളക്കം വ്യക്തമായി കാണാം.  

So you see. That’s where the trouble began.

That smile….. That damned smile!

തണുത്ത് മരവിച്ച നിത്യയുടെ മുഖം നോക്കി അയാൾ  പുഞ്ചിരിച്ചു. 

” നീ താനൈ എന്തെൻ പൊൻ വസന്തം….

പുതു രാജ വാഴ്ക്കൈ നാളെ ഉൻ സ്വന്തം !

ആശങ്ക

മറവി ഒരു പ്രശ്നമായി മാറി. ആദ്യം ആദ്യം പേനയും ചീപ്പും ആയിരുന്നു മറന്ന് വെച്ചിരുന്നത്. ഇപ്പൊ രാവിലെ പല്ലു തേച്ചോ എന്ന് മറക്കുന്ന അവസ്ഥയാണ്‌. മോളിക്കുട്ടി പ്രഷറിനും ഷുഗറിനും ഒക്കെയുള്ള ഗുളികകൾ എടുത്ത് തരുന്നത് കൊണ്ട് അക്കാര്യത്തിൽ ഇത് വരെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ഡാഡിക്ക് മറവി ആണെന്ന് സുഭാഷിനെ ഇടയ്ക്ക് ഇടയ്ക്ക് മോളിക്കുട്ടി ഓർമ്മിപ്പിക്കുന്നത് കൊണ്ട് മകൻ ഇത് വരെ അച്ഛനോട് കയർത്തിട്ടില്ല. മറവിയുമായി ഒന്ന് അഡ്ജസ്റ്റ് ചെയ്തു വന്നപ്പോളാണ് ശങ്ക തുടങ്ങിയത്. മൂത്രശങ്കയിലെ ശങ്ക…ആശങ്ക. എല്ലാക്കാര്യത്തിലും ആശങ്കയായിരുന്നു. “തിരുവഞ്ചൂർ രാധാകൃഷ്ണൻ ജയിക്കുമോ? പോളിങ്ങ് ബൂത്തിൽ എത്തുമ്പോൾ അദ്ദേയത്തിന് വോട്ട് ചെയ്യാൻ മറക്കുമോ? ക്ലിന്റ് മോന്റെ ടോയ്സ് എവിടെ വെച്ചതെന്ന് ഓർക്കുമോ? വെങ്ങർ ആശാനെ പുറത്താക്കുമോ? മോളിക്കുട്ടിയുടെ കൂട്ടുകാരി കൊണ്ട് വന്ന മൈസൂർ പാക്ക് തിന്നണോ? മധുരം കഴിച്ചാൽ ഷുഗർ കൂടിപ്പോകുമോ? സുഭാഷിനൊരു പെങ്കൊച്ചിനെ മോളിക്കുട്ടി കൊടുക്കുമോ? അതോ അവര് കുടുബാസൂത്രണം ചെയ്തോ? മോളിക്കുട്ടിയുടെയും അബ്രഹാമിന്റെം ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ഈ കുടുംബത്തോടുകൂടി ഉണ്ടാവുമോ? ഫാസിസം പടിവാതിൽക്കൽ വന്ന് മുട്ടുമ്പോൾ കതക് തുറക്കണോ? ഇപ്പോളുള്ള ആശങ്ക 11 മിനുറ്റ് കഴിഞ്ഞാൽ മറന്നുപോകുമോ”.ജീവിതം മൊത്തം ആശങ്കയാണ്. അഞ്ച് മിനുറ്റ് മുൻപ് മൂത്രമൊഴിച്ചതാണോ ഇനി ഒഴിക്കണോ എന്ന മൂത്രശങ്കയിൽ നിൽക്കുമ്പോളാണ് ക്ലിന്റ് മോൻ ഗെയിറ്റ് കടന്ന് റോഡിലേക്ക് ഓടുന്നത് കണ്ടത്. ഇത്തവണ ആശങ്കയൊന്നുമില്ലായിരുന്നു. റോഡിൽ കുനിഞ്ഞിരുന്ന ക്ലിന്റ് മോനെ എടുത്ത് ഗെയിറ്റിനപ്പുറം ഓടി വന്ന മോളിക്കുട്ടിക്ക് കൊടുത്തു. എങ്ങനെ ഇത്ര പെട്ടെന്ന്  ഇവിടെ ഓടിയെത്താനായി എന്ന് ആലോചിക്കുമ്പോളേക്കും മിൽമേടെ 407 ലിപ് ലോക്ക് ചെയ്ത്. സ്റ്റ്രാറ്റോസ്ഫിയറിൽ എത്തിയപ്പോൾ ഒന്ന് താഴോട്ട് നോക്കി. 

ശരിയാ മൂത്ര ശങ്ക ഉണ്ടായിരുന്നു. വെറുതേ ശങ്കിച്ചു!!. ‍

അധ്യായം ആറ്

“ചത്തിട്ടില്ലെടാ പൊലയാടി മോനേ…!”

ഒരിടിമുഴക്കം പോലെ ആ വാക്കുകൾ അലിസ്റ്റെർ ഡി കോസ്റ്റയുടെ കാതുകളിൽ മുഴങ്ങി.ആളെ വ്യക്തമായി കാണാൻ കഴിയുന്നില്ല.ആരാണെങ്കിലും 90 അടിച്ച് രണ്ട് പാട്ടും പാടി പോവാൻ വന്ന ആളല്ലന്നുറപ്പാണ്.മാൻസൺ ഹൗസും ചില്ലി‌ ബീഫും വയറിലും തലയിലും പണി തുടങ്ങി. കണ്ണ് പിടിക്കുന്നില്ല.പെടുത്തോന്നൊരു സംശയം.

‘ആരാണ്ട്രാ?’

ഉത്തരമില്ല.നിശബ്ദത . കൂരിരുട്ട്

വചക്ക്

പച്ച മാംസത്തിലൂടെ വെടിയുണ്ട തുളച്ച് കയറി. കസേരയിൽ നിന്നും മലർന്നടിച്ച് അയാൾ വീണു.

വേദന

‘മുത്തപ്പാ….!’

വേദനകൊണ്ട് പുളയുന്ന അലിസ്റ്റർ ഡി കോസ്റ്റ അലറിവിളിച്ചു.വയറിനാണു വെടിയേറ്റത്. അരയിലുളള ഗ്ലോക്ക് 17 എടുക്കാൻ കൈ ഉയരുന്നില്ല. 

ഇടിമിന്നൽ

അരണ്ട വെളിച്ചതിൽ തീഷ്ണമായ ആ കണ്ണുകൾ അലിസ്റ്റർ ഡി കോസ്റ്റ കണ്ടു.

‘പെഹ്ചാൻ ലിയ…മാദർ ചോദ് ?’

അന്റോണിയോ മൊണ്ടാന. അലിസ്റ്ററിന്റെ ശരീരത്തിലൂടെ മിന്നൽ പാഞ്ഞു. 

‘നീ…..എങ്ങനെ….?’

അലിസ്ററിന്റെ അരയിൽ നിന്നും പിസ്റ്റൾ എടുത്തതിനു  ശേഷം അന്റോണിയോ കിങ്സ് കത്തിച്ചു.പുകയൂതി വിട്ടു കൊണ്ട് വീണു കിടന്നിരുന്ന കസേരയിൽ അയാളിരുന്നു.

‘എനിക്ക് പണ്ടേ സർവീസ് റിവോൾവറുകൾ ഹറാമാണ്, നിങ്ങൾക്കതോർമ്മയുണ്ടെന്ന് കരുതുന്നു..’

കൊന്ന് പെട്ടിയിലാക്കി കുഴിച്ചിട്ട ഇവൻ എങ്ങനെ ഉയർത്തെഴുന്നേറ്റു?അലിസ്റ്റർ ഡി കോസ്റ്റ പല്ലുകടിച്ചു പൊട്ടിച്ചു.

‘സാത്താനുയർത്തെഴുന്നേൽക്കാൻ  മിനുട്ടുകൾ മതി അലിസ്റ്റർ, കർത്താവിനാണ് ദിവസങ്ങൾ വേണ്ടി വന്നത്..’

അന്റോണിയോ മൊണ്ടാന ഉറക്കെ ചിരിച്ചു.

മാൻസൺ ഹൗസും ഓട്ടോ സൂര്യയുടെ കഞ്ചാവും വേദന കൂട്ടുവാണെന്ന സത്യം അലിസ്റ്ററിന് മനസിലായി. ചോര വാർന്നോഴുകുകയാണ്. അതിൽ കൂടുതൽ അയാളെ അലട്ടിയത് മറ്റൊന്നാണ്. തന്റെ മുൻപിലിരിക്കുന്നത് മുംബൈ പോലീസ് തലയ്ക്ക് വിലപറഞ്ഞ കൊടും ക്രിമിനലാണ്.

‘എനിക്ക് ജീവിക്കണമെടാ പന്നീ!‍

അലറി വിളിച്ചു കൊണ്ട് അലിസ്റ്റർ എഴുന്നേൽക്കാൻ ശ്രമിച്ചു. പെട്ടെന്നയാൾക്ക് അടിവയറ്റിൽ തണുപ്പനുഭവപ്പെട്ടു. കലത്തപ്പത്തിന്റെ വലുപ്പത്തിൽ അന്റോണിയോ തന്റെ വയറ് പൊളന്നിരിക്കുന്നു. വേദന സഹിക്ക വയ്യാതെ അയാൾ അലറിവിളിച്ചു.

‘ ചതിക്ക് ശിക്ഷ മരണമാണ്,അത് നീ ആണെങ്കിലും ഞാൻ ആണെങ്കിലും!!’

ബ്ലഡി ഫ്ലൂർ

അരണ്ട സിഎഫെൽ വെളിച്ചത്തിൽ നിലത്ത് പടർന്ന് കിടക്കുന്ന കട്ട ചോര തിളങ്ങി. അലിസ്റ്റർ പതിയെ ഞെരുങ്ങുന്നത് മാത്രം കേൾക്കാം. അന്റോണിയോ അടുത്ത കിങ്സ് കത്തിച്ചു. മേശപ്പുറത്തിരുന്ന ഉദയവാണി‌ കൊണ്ട് മുഖം തുടച്ചു. അലിസ്റ്ററിന്റെ കാലിൽ തട്ടി വിളിച്ചു.

‘ലക്കുംമ്പേ* ബേവർസീ..’

അലിസ്റ്റർ ഡി കോസ്റ്റ കണ്ണ് തുറന്നു. 

‘നിന്റെ മരണം നീ ഓർത്തിരുന്നില്ലെങ്കിലും നാട്ടുകാരും മുത്തയ്യയും എന്നും ഓർക്കും’

ചീക്ക്.

ബ്രെമൻ സായിപ്പ് മുത്തയ്യക്ക് സമ്മാനിച്ച  ടോപ്സിന്റെ ബ്ലെയിഡ് അലിസ്റ്ററിന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി. കത്തി വലിച്ചൂരാൻ നിൽക്കാതെ ക്ിങ്സ് വലിച്ചെറിഞ്ഞ് അന്റോണിയോ തിരിച്ചു നടന്നു.

‘ മേനെ ഹോട്ടോം സെ ലഗായി തോഹ് ഹങ്കാമ ഹോ ഗയ….’

നിലത്ത് കിടന്ന് അലിസ്റ്ററിന്റെ ഫോൺ റിങ്ങ് ചെയ്തു. സ്ക്രീനിൽ നോക്കിയ അന്റോണിയോ മൊണ്ടാനയുടെ മുഖം ചുവന്നു.

‘ഹലോ…!’

നിശബ്ദത.

‘ആലീ ആർ യു ദേർ ??’

‘ സാലി…യു ഫക്കിങ് ബിച്ച്…അയാം കമിങ്ങ് ഫോർ യു!!‍

ഫോൺ വലിച്ചെറിഞ്ഞ് അന്റോണിയോ തിരിഞ്ഞു നടന്നു. ഹാളിൽ നിന്നിറങ്ങി സ്റ്റെയറിനടുത്തെത്തിയപ്പോൾ ചുമരിൽ തൂക്കിയിട്ട കീ ചെയിൻ കണ്ടു.

പുസി റൈഡർ!

RD 350  സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് ബംഗ്ലാവിന്റെ പുറത്തെ ഔട്ട് ഹൗസിൽ ഉറങ്ങിക്കിടന്നിരുന്ന ഫ്ലോയിഡ് എഴുന്നേറ്റത്. അപ്രതീക്ഷിതമായി RD സ്റ്റാർട്ട് ചെയ്തതു കൊണ്ട് ഫ്ലോയിഡ് വാതിൽ തുറന്ന് പുറത്തിറങ്ങി. ബൈക്കോടിച്ചു പോകുന്നയാളെ ഒരു മിന്നായം പോലെ അയാൾ കണ്ടു. വിളറി വെളുത്തുപോയ അയാൾ യാന്ത്രികമായി പറഞ്ഞു.

‘കാലിയ…!’

അധ്യായം ആറ്

“ചത്തിട്ടില്ലെടാ പൊലയാടി മോനേ…!”

ഒരിടിമുഴക്കം പോലെ ആ വാക്കുകൾ അലിസ്റ്റെർ ഡി കോസ്റ്റയുടെ കാതുകളിൽ മുഴങ്ങി.ആളെ വ്യക്തമായി കാണാൻ കഴിയുന്നില്ല.ആരാണെങ്കിലും 90 അടിച്ച് രണ്ട് പാട്ടും പാടി പോവാൻ വന്ന ആളല്ലന്നുറപ്പാണ്.മാൻസൺ ഹൗസും ചില്ലി‌ ബീഫും വയറിലും തലയിലും പണി തുടങ്ങി. കണ്ണ് പിടിക്കുന്നില്ല.പെടുത്തോന്നൊരു സംശയം.

‘ആരാണ്ട്രാ?’

ഉത്തരമില്ല.നിശബ്ദത . കൂരിരുട്ട്

വചക്ക്

പച്ച മാംസത്തിലൂടെ വെടിയുണ്ട തുളച്ച് കയറി. കസേരയിൽ നിന്നും മലർന്നടിച്ച് അയാൾ വീണു.

വേദന

‘മുത്തപ്പാ….!’

വേദനകൊണ്ട് പുളയുന്ന അലിസ്റ്റർ ഡി കോസ്റ്റ അലറിവിളിച്ചു.വയറിനാണു വെടിയേറ്റത്. അരയിലുളള ഗ്ലോക്ക് 17 എടുക്കാൻ കൈ ഉയരുന്നില്ല. 

ഇടിമിന്നൽ

അരണ്ട വെളിച്ചതിൽ തീഷ്ണമായ ആ കണ്ണുകൾ അലിസ്റ്റർ ഡി കോസ്റ്റ കണ്ടു.

‘പെഹ്ചാൻ ലിയ…മാദർ ചോദ് ?’

അന്റോണിയോ മൊണ്ടാന. അലിസ്റ്ററിന്റെ ശരീരത്തിലൂടെ മിന്നൽ പാഞ്ഞു. 

‘നീ…..എങ്ങനെ….?’

അലിസ്ററിന്റെ അരയിൽ നിന്നും പിസ്റ്റൾ എടുത്തതിനു  ശേഷം അന്റോണിയോ കിങ്സ് കത്തിച്ചു.പുകയൂതി വിട്ടു കൊണ്ട് വീണു കിടന്നിരുന്ന കസേരയിൽ അയാളിരുന്നു.

‘എനിക്ക് പണ്ടേ സർവീസ് റിവോൾവറുകൾ ഹറാമാണ്, നിങ്ങൾക്കതോർമ്മയുണ്ടെന്ന് കരുതുന്നു..’

കൊന്ന് പെട്ടിയിലാക്കി കുഴിച്ചിട്ട ഇവൻ എങ്ങനെ ഉയർത്തെഴുന്നേറ്റു?അലിസ്റ്റർ ഡി കോസ്റ്റ പല്ലുകടിച്ചു പൊട്ടിച്ചു.

‘സാത്താനുയർത്തെഴുന്നേൽക്കാൻ  മിനുട്ടുകൾ മതി അലിസ്റ്റർ, കർത്താവിനാണ് ദിവസങ്ങൾ വേണ്ടി വന്നത്..’

അന്റോണിയോ മൊണ്ടാന ഉറക്കെ ചിരിച്ചു.

മാൻസൺ ഹൗസും ഓട്ടോ സൂര്യയുടെ കഞ്ചാവും വേദന കൂട്ടുവാണെന്ന സത്യം അലിസ്റ്ററിന് മനസിലായി. ചോര വാർന്നോഴുകുകയാണ്. അതിൽ കൂടുതൽ അയാളെ അലട്ടിയത് മറ്റൊന്നാണ്. തന്റെ മുൻപിലിരിക്കുന്നത് മുംബൈ പോലീസ് തലയ്ക്ക് വിലപറഞ്ഞ കൊടും ക്രിമിനലാണ്.

‘എനിക്ക് ജീവിക്കണമെടാ പന്നീ!‍

അലറി വിളിച്ചു കൊണ്ട് അലിസ്റ്റർ എഴുന്നേൽക്കാൻ ശ്രമിച്ചു. പെട്ടെന്നയാൾക്ക് അടിവയറ്റിൽ തണുപ്പനുഭവപ്പെട്ടു. കലത്തപ്പത്തിന്റെ വലുപ്പത്തിൽ അന്റോണിയോ തന്റെ വയറ് പൊളന്നിരിക്കുന്നു. വേദന സഹിക്ക വയ്യാതെ അയാൾ അലറിവിളിച്ചു.

‘ ചതിക്ക് ശിക്ഷ മരണമാണ്,അത് നീ ആണെങ്കിലും ഞാൻ ആണെങ്കിലും!!’

ബ്ലഡി ഫ്ലൂർ

അരണ്ട സിഎഫെൽ വെളിച്ചത്തിൽ നിലത്ത് പടർന്ന് കിടക്കുന്ന കട്ട ചോര തിളങ്ങി. അലിസ്റ്റർ പതിയെ ഞെരുങ്ങുന്നത് മാത്രം കേൾക്കാം. അന്റോണിയോ അടുത്ത കിങ്സ് കത്തിച്ചു. മേശപ്പുറത്തിരുന്ന ഉദയവാണി‌ കൊണ്ട് മുഖം തുടച്ചു. അലിസ്റ്ററിന്റെ കാലിൽ തട്ടി വിളിച്ചു.

‘ലക്കുംമ്പേ* ബേവർസീ..’

അലിസ്റ്റർ ഡി കോസ്റ്റ കണ്ണ് തുറന്നു. 

‘നിന്റെ മരണം നീ ഓർത്തിരുന്നില്ലെങ്കിലും നാട്ടുകാരും മുത്തയ്യയും എന്നും ഓർക്കും’

ചീക്ക്.

ബ്രെമൻ സായിപ്പ് മുത്തയ്യക്ക് സമ്മാനിച്ച  ടോപ്സിന്റെ ബ്ലെയിഡ് അലിസ്റ്ററിന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി. കത്തി വലിച്ചൂരാൻ നിൽക്കാതെ ക്ിങ്സ് വലിച്ചെറിഞ്ഞ് അന്റോണിയോ തിരിച്ചു നടന്നു.

‘ മേനെ ഹോട്ടോം സെ ലഗായി തോഹ് ഹങ്കാമ ഹോ ഗയ….’

നിലത്ത് കിടന്ന് അലിസ്റ്ററിന്റെ ഫോൺ റിങ്ങ് ചെയ്തു. സ്ക്രീനിൽ നോക്കിയ അന്റോണിയോ മൊണ്ടാനയുടെ മുഖം ചുവന്നു.

‘ഹലോ…!’

നിശബ്ദത.

‘ആലീ ആർ യു ദേർ ??’

‘ സാലി…യു ഫക്കിങ് ബിച്ച്…അയാം കമിങ്ങ് ഫോർ യു!!‍

ഒളിച്ചോട്ടം

‘മറ്റന്നാൾ നമ്മക്ക് ഒളിച്ചോടാം ജയേട്ടാ..!’

അവൾ പറഞു തീരും മുൻപേ പല്ലി നാലു ചിലച്ചു.‌ഈ ഒളിച്ചോട്ടം എന്ന ഐറ്റം സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത എന്റെ കിളിപോയി. അങ്ങനെ പോയ കിളിയെ തിരിച്ചു കൊണ്ടുവരാൻ ഒന്നാഞു വലിച്ചിട്ട് ശങ്കരനു ബീഡി വലത്തെ കൈകൊണ്ട് കൊടുത്തു. അടുപ്പിച്ച് നാലു പൊകയെടുത്ത് ബ്ലോ ബാക്കിനു സ്കോപ്പില്ലടെ എന്ന രീതിയിൽ എന്നെ നോക്കിയിട്ട് ശങ്കരൻ ഉറക്കെ പറഞ്ഞു ‘ ബും ശങ്കർ!!!’

കനത്ത നിശബ്ദത.

കിഴക്ക് പൂക്കുന്ന മുരിക്കിനെ തേടി ഒരു വാൽനക്ഷത്രം പാഞ്ഞു.

‘ അളിയാ ബിരിയാണി തിന്നാൻ എന്തിനാടെ ഹോട്ടൽ നടത്തുന്നത് ??’

ശങ്കരന്റെ ചോദ്യത്തിൽ പതറാതെ ഞാൻ പറഞ്ഞു ‘ ലെഗ് പീസ് വിത്ത് കബാബ് കിട്ടുംബോൾ ആർക്കായാലും….!’

‘ങാ..അതും ശരിയാണു,എന്നാലും ഒളിച്ചോട്ടമൊക്കെ ബോറല്ലേ അളിയാാ??’

‘മെരസലായിട്ടേൻ…അവളില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല സൈമാ,നാളെ രാവിലെ 10.31നു‌ അവൾ കൊച്ചിൻ ബേക്കറിടെ മുന്നിൽ അവൾ ഉണ്ടാകും’

‘ഒകെ മൈ ഡിയർ ബോയ് അസ് യു വിഷ്,ഇട്ടിച്ചന്റെ പട്ടചാരായവുമായി ഞാൻ എത്താം,അശോകനെം കൂട്ടി അംബാസിഡറിൽചീറിപ്പാഞു

‘താങ്ക്സ് അളിയാ..,ബൈ ദി വെ നീ ഇപ്പൊ എങ്കെ പോണു?’

‘ഞാൻ വീട്ടിക്കി ബ്രോ’

‘വേണ്ട നീ പോണ്ട…നമ്മക്കിന്ന് അശോകന്റെ കൂടെ ലോഡ്ജിൽ കൂടാം’

കത്തി ജ്വലിക്കുന്ന കണ്ണുമായി അവനെന്നെ നോക്കി.

കൂരിരുട്ട്.

നിശബ്ദത.

‘നാണിത്തള്ളയുടെ കയ്യീന്ന് വാങ്ങിയത്  രണ്ട് പൊതി കൂടെ ഉണ്ട്…ചലോ ആനന്ദവിലാസം’

ഒരു കുപ്പി,രണ്ട് കുപ്പി ചറപറാ കുപ്പി….

ഒരു ബീഡി,രണ്ട് ബീഡി ചറപറാ ബീഡി…

ഒരു പച്ച പ്രകാശം എന്റെ നേർക്ക് വന്നു.അതിവേഗത്തിൽ എന്റെ ചുറ്റും വണ്ടികൾ ചീറിപ്പാഞു.ചുവപ്പും നീലയും നിറങ്ങൾ മിന്നി മറഞ്ഞു. ആർ.ഡി ബർമ്മന്റെ പാട്ട്.ഹെലെനു പകരം മീനാക്ഷി.എന്റെ സരസൂ….

നിറങ്ങൾ ഇങ്ങനെ മിന്നിമറഞു…

പച്ച, ചോപ്പ്‌…പിന്നേം പച്ച

“എഴുന്നേക്കടാ പു…..മോനെ….”

ബ്ലഡി ഫൂൾ,എവിടെ നിന്നാണി അശരീരി…

കളറുകൾ ഒക്കെ‌ മാഞുപോയി..

ഓങി അടിച്ചപ്പൊ ഒള്ള ഒന്നര ടൺ വെയിറ്റ് ചെള്ളയിൽ വീണു. കണ്ണു തുറന്നപ്പോൾ കട്ട കലിപ്പിൽ മുറി ബീഡിയും വലിച്ചു നിക്കുന്ന അശോകൻ.

“@#രേ..നിനക്കല്ലേ പത്തരയ്ക്ക് ഒളിച്ചോടെണ്ടത് ? ഇപ്പൊ സമയം 12…”

“മലരമ്പൻ തഴുകുന്ന കിളിമകളേ…”
സമയം 12.24,കൊച്ചിൻ ബേക്കറിയുടെ മുക്കിനും മൂലയിലും കരയോഗം പ്രസിഡെന്റും അശോകനും അരിച്ചു പെറുക്കി.മീനാക്ഷിയുടെ പാരഗൺ ചെരുപ്പുപോലും ആ പ്രദേശത്തില്ല.

രണ്ട് കഞ്ചാവ് ബീഡിയുടെയും ഒന്നരക്കുപ്പി വാറ്റിന്റെയും പുറത്ത് അവളെ വീട്ടിൽ നിന്നും വിളിച്ചിറക്കാൻ കമ്മറ്റി തീരുമാനിച്ചു.

സമയം 2മണി കഴിഞ്ഞു പതിനാറു മിനുറ്റ് മുപ്പത്തിയെട്ട് സെക്കന്റ്…സോറി നാൽപ്പത്തി ഒന്ന് സെക്കന്റ്.

മീനാക്ഷിയുടെ വീട്ട് മുറ്റത്തൊരു ആൾക്കുട്ടം.

ആൾക്കൂട്ടം കണ്ട ഉടനെ ശങ്കരൻ ടൂൾസ് എടുത്തു.

“അരുതബൂ അരുത്..”

മുറുക്കാൻ പുറത്തേക്ക് തുപ്പി അംബാസഡറിനു ചോപ്പ് പെയിന്റടിച്ച്  അശോകൻ പറഞ്ഞു.

“നമ്മൾക്കുള്ള സ്കെച്ച് ആയിരിക്കില്ല ബ്രോ”
“ഉം ഉം”

അശോകനും ശങ്കരനും മീനാക്ഷിയുടെ വീട്ടിലെക്ക് കാര്യമന്വേഷിക്കാൻ പോയി.മൂന്നാമത്തെ ബീഡിയിൽ നാലാമത്തെ പൊക എടുക്കുന്നതിനു മുന്നേ അവർ തിരിച്ചെത്തി.

താറിട്ട റോഡിന്റെ അരികിലുള്ള വീടു കടന്നപ്പോൾ ശങ്കരൻ പറഞ്ഞു

” ബ്രോ സീൻ കോണ്ട്രയാണു.രാവിലെ 10.33നു അംബട്ടൻ കുമാരന്റെ മോൻ സഹദേവന്റെ കൂടെ നിന്റെ ചിക്ക് പോയി!”

അന്തം വിട്ട് നിക്കുന്ന എന്റെ മുഖത്ത് നോക്കി അശോകൻ പാടി

“മൈ‌…മൈ…മൈ..മൈ..മൈനാ മൈനാ മനസ്സു തളരാതെ…!”

ആവർത്തനം

literallyblank

തിരക്കിട്ട മാൻപിടുത്തത്തിനിടയിൽ ആദത്തിനൊരു മിസ്ഡ് കോൾ
വന്നു. ഹവ്വയാണ്! തനിക്കിതു വരെ ഒരു ബ്ലാങ്ക് മെസേജ്
പോലും അയക്കാത്ത പ്രിയതമ എന്തിനിപ്പോ ഒരു മിസ് കോൾ
തന്നു എന്നയാൾ ആലോചിക്കാൻ തുടങ്ങി. താനറിയാതെ ദൈവം
വേറൊരു പുരുഷനെ സൃഷ്ടിച്ച് കാണുമോ? അതോ പുള്ളിക്കാരൻ
ജോഗിങ്ങ് സമയം മാറ്റിയോ? .. ചിന്തിച്ചങ്ങനെ കാടു
കേറണ്ടെന്നുറപ്പിച്ച് ആദം GPS നോക്കി ഏദന്റെ
നടുവിലേക്കെത്തി . ഹവ്വായപ്പോൾ വിലക്കപ്പെട്ട
വ്യക്ഷത്തിൽ നിന്നുത്ഗമിച്ചിരുന്ന പാസ്വേർഡില്ലാത്ത
Wifi ആസ്വദിച്ചങ്ങനെ കിടക്കുവാർന്നു. ആദമൊന്ന് നടുങ്ങി
.. തന്റെ ഓട്ടോ ഡൗൺലോഡ് തന്നെയും ചതിച്ചതറിഞ്ഞ് അയാൾ
തകർന്നു പോയി..
ഭൂമി കറക്കം നിർത്തിയില്ല. അർക്കനൊടുങ്ങാനായപ്പോൾ ദൈവം
ഏദനിൽ ജോഗിനിറങ്ങി . വിലക്കപ്പെട്ട വൃക്ഷത്തിൽ
നിന്നുള്ള ഡാറ്റാ കൃമാതീതമായി കുറഞ്ഞതു കണ്ട്
അദ്ദേഹം മനം നൊന്ത് വിലപിച്ചു. പാഡ് വേർഡ് സെറ്റു
ചെയ്യാത്തതിനെ ഓർത്തു പശ്ച്ചാത്തപിച്ച് ദൈവം അവരെ
ശപിച്ചു ..
ഏദനിൽ നിന്നു പുറത്താക്കപ്പെട്ട സ്ത്രീയും
പുരുഷനും തങ്ങളുടെ നിലനിൽപ്പിനു വേണ്ടി പരക്കം പാഞ്ഞു.
അൺലിമിറ്റഡ് 5g യിൽ നിന്ന് 2g യിലേക്ക് തള്ളപ്പെട്ട
ആദം തന്റെ കഴുത്തിൽ നിന്ന് ഫോണു പറിച്ചെടുത്ത്
നിലത്തെറിഞ്ഞുടച്ചു. പേറ്റുനോവിന്റെ ശാപമേൽക്കപ്പെട്ട
സ്ത്രീയപ്പോൾ സെൽഫി എടുത്തു കളിക്കുന്നത്
കണ്ട് ആദത്തിന് കലിയിളകി. അയാൾ അവളുടെ ആൻഡ്രോയിട്
സെറ്റ് എറിഞ്ഞു പൊട്ടിച്ച് പ്രാന്തനെപ്പോലെ അലറി. ..
“ഇതാണ് ഇതാണെന്റെ ജീവിതം തുലച്ചത് “..
സ്ത്രീ അപ്പോൾ ആർത്തു ചിരിച്ചു. അവൾക്ക്
അറിയാമായിരുന്നു അവൻ പണ്ട് ആപ്പിളു തിന്ന കഥ…

View original post

!

വെളുത്ത പൂക്കൾക്ക് കറുത്ത നിറവും ചോരയുടെ മണവും.

തലയോട്ടിയിൽ ആഴ്ന്നിറങ്ങി യ വേരുകൾ വലിച്ചെടുക്കുന്നത് ഭൂതകാലത്തിന്റെ ജീർണതകൾ.

പിന്തിരിഞു നോക്കിയാൽ അടുത്തു വരുന്ന റെഡ് സിഗ്നൽ മുന്നിൽ അകന്നു പോകുന്ന നിലാവ്.

കാത്തു നിൽക്കാം എന്നാലോചിക്കും മുൻപ് വേരിറങ്ങി , മണ്ണു നനഞ്ഞു .

ലഹരി

scientific-writing

 

എന്തെങ്കിലും എഴുതി അവസാനിപ്പിക്കുമ്പോൾ കിട്ടുന്നൊരു ലഹരിയുണ്ട്. മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും അധികം മനുഷ്യരെ അടിമപ്പെടുത്തി നശിപ്പിച്ച സാധനമാണത്!

ലാസ്റ്റ് വിഷ്

ജീവിതത്തിൽ ഇയാൾ നന്മകൾ മാത്രമേ ചെയ്തിരുന്നു ള്ളു.

എല്ലാവർക്കും സന്തോഷം നൽകിയ മനുഷ്യൻ.

എന്നാൽ മനസിൽ ഒരു ആഗ്രഹം ബാക്കിവച്ചിരുന്നു.

കണക്കു പുസ്തകം വായിച്ചു തീരാൻ ചിത്രഗുപ്തനു സമയം അനുവദിക്കാതെ യമരാജൻ ഉതതരവിട്ടു.

” മഹാനായ ഈ മനുഷ്യന് രാജകീയമായ വിരുന്നുതന്നേ നൽകുക”.

ആഘോഷങ്ങൾ ആരംഭിച്ചു ,അയാൾക്കു വേണ്ടി ഒരു spacial party തന്നെ യമരാജൻ ഒരുക്കി ,മതിവരുവോളം മദ്യം വിളമ്പി .

വയറു നിറയേ അയാൾ പാനം ചെയ്തു. എല്ലാം മറന്ന് നൃത്തം ചെയ്തു.

കലശലായ മൂത്രശങ്ക അയാളെ പിടികൂടി ,നടന്ന് മൂത്രപ്പുരയുടെ വാതിലിന് മുന്നിലെത്തിയതും ചിത്രഗുപ്തൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു

” ഹേ പുണ്യാത്മാവേ താങ്കളുടെ ഭൂമിലെ ബാക്കിവച്ച ആഗ്രഹം ഇതാ സഫലമാകുന്നു, വരുന്ന നാലുനിമിഷത്തിനുള്ളിൽ ആ കാണുന്ന സ്വർണ്ണ വാതിലുള്ള അറയിൽ കയറുക , താങ്കളേയും കാത്ത് വിശ്വസുന്ദരി ഐശ്വര്യാറായിയും, സണ്ണി ലിയോണും നിൽക്കുന്നു, സന്തോഷമായില്ലേ വേഗമാകട്ടെ നിമിഷങ്ങൾ പോയിതുടങ്ങി..!”

ചിത്രഗുപ്തൻ ആവേശം കൊണ്ടു.

അയാൾ ശാന്തനായ് പറഞ്ഞു, ”ദയവുചെയ്ത് ഒന്ന് മാറിനിൽക്കു ഞാനൊന്ന് മൂത്രമൊഴിക്കട്ടേ..!!”